---
title: "കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ  തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ"
english_title: "kidnapping of a child on his way to a madrasa in Kozhikode; One person in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/318126/kidnapping of a child on his way to a madrasa in Kozhikode; One person in custody"
published_at: "2025-10-01T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcfd6105d17_1000917385.jpg"
keywords: []
---

# കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ  തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. കാറിൽ എത്തിയ യുവാവ് മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.

## Article Content

കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു. കാറിൽ എത്തിയ യുവാവ് മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് നാട്ടുകാർ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടത് എന്ന് ചോദിക്കുകയും കുട്ടിയെ ഒരു സ്ഥലം വരെ കൊണ്ടുപോകാൻ ആണെന്ന് ഇയാൾ മറുപടി നൽകുകയും ചെയ്തു.

സംശയം തോന്നി നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുമായി യുവാവിനെ യാതൊരു ബന്ധവുമില്ല എന്ന് മനസ്സിലായത്. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/318126/kidnapping of a child on his way to a madrasa in Kozhikode; One person in custody)